Skip to main content

മിച്ചഭൂമി പതിച്ചു കൊടുക്കല്‍ അപേക്ഷ ക്ഷണിച്ചു

 

ആലത്തൂര്‍ താലൂക്കിലെ തേങ്കുറിശ്ശി-2  വില്ലേജിലെ ഭൂപരിഷ്‌കരണ നിയമപ്രകാരം പാറക്കല്‍ ആറുമുഖനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 4.57 ഏക്കര്‍  മിച്ചഭൂമി പതിച്ചുകൊടുക്കാന്‍ തേന്‍കുറിശ്ശി-2  വില്ലേജിലേയും സമീപ വില്ലേജുകളിലെയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ജില്ലാ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആലത്തൂര്‍ തഹസില്‍ദാര്‍ക്ക് ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക് - വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505309

date