Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

 

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രം, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള 'ഒ' ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്സ് നടത്തുന്നു. 18നും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും പഠനസാമഗ്രികളും സൗജന്യമായി ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, എസ്.എസ്.എല്‍.സി, പ്ലസ് ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്മെന്റ് കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കെല്‍ട്രോണ്‍ എജുക്കേഷന്‍ സെന്ററില്‍ നേരിട്ട് നല്‍കണമെന്ന് സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9847597587, 0471 2332113, 8304009409

date