Skip to main content

അമ്മയും കുഞ്ഞും മരിച്ച സംഭവം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

 

 

പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍  സംസ്ഥാന  യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരണപ്പെട്ടത്. ഐശ്വര്യ ജന്മം നല്‍കിയ നവജാത ശിശു കഴിഞ്ഞ ദിവസം  മരണപ്പെട്ടിരുന്നു. ആറ് ദിവസം മുന്‍പാണ് പ്രസവ വേദനയെ തുടര്‍ന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയോടും ആശുപത്രി അധികൃതരോടും യുവജന കമ്മീഷന്‍ അടിയന്തരമായി സമഗ്ര റിപ്പോര്‍ട്ട്  ആവശ്യപ്പെട്ടിട്ടുണ്ട്. യുവജന കമ്മീഷന്‍ അംഗം അഡ്വ.ടി. മഹേഷ് ഇന്ന് (ജൂലൈ 5) വൈകിട്ട് മൂന്നോടെ മരണപ്പെട്ട ഐശ്വര്യയുടെ വീട് സന്ദര്‍ശിക്കും.  

date