Skip to main content

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം.

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ  നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദം തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. അപേക്ഷയും പ്രോസ്‌പെക്ടസും എസ്.ആര്‍.സി ഓഫീസിലും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033, ഫോണ്‍: 0471-2325101, +91-8281114464, 9846033001, ഇ-മെയില്‍: keralasrc@gmail.com

date