Skip to main content

മത്സ്യ തൊഴിലാളികളുടെ  മക്കള്‍ക്ക്  റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം.

 

സംസ്ഥാന ഫിഷറീസ് വകുപ്പ്  മത്സ്യ തൊഴിലാളികളുടെ  മക്കള്‍ക്ക്  റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്,പരിശീലനം നല്‍കുന്നു. ഒരു വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കളില്‍ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി,ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍, മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 16 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ :0491 2815245

date