Skip to main content

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 

ഐ.എച്ച്.ആര്‍.ഡി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി , മറ്റ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാ ഫോറം   www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന്‍ ഫീസ് 150 രൂപ (എസ്. സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ), ഡി.ഡി സഹിതം ജൂലൈ 15 ന് വൈകിട്ട് നാലിനകം സ്ഥാപന അതത് മേധാവിക്ക് നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കോഴ്സുകളും യോഗ്യതയും ചുവടെ നല്‍കുന്നു.
 

കോഴ്സ് - യോഗ്യത

രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) - ബിരുദം

രണ്ടാം സെമസ്റ്റര്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) - എസ്.എസ്.എല്‍.സി

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) - പ്ലസ് ടു

ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) - എസ്.എസ്.എല്‍.സി

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) - പ്ലസ് ടു

രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് (പി.ജി.ഡി.എ.ഇ.)  ബിരുദം

ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) - ബി.ടെക്, എം.ടെക്, എം.സി.എ, ബി.എസ്.സി, എം.എസ്.സി, ബി.സി.എ

ഒന്നാം സെമസ്റ്റര്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) - ഇലക്ട്രോണിക്സ്, അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ത്രിവത്സര ഡിപ്ലോമ.

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്സ്.എം) - ബിരുദം, ത്രിവത്സര ഡിപ്ലോമ.

ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) - എം. ടെക്, ബി. ടെക്, എം എസ്.സി.

ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി.സി.എന്‍.എ) - സി. ഒ ആന്‍ഡ് പി. എ പാസ്സ്, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ വിഷയത്തില്‍ ബി.ടെക്, ത്രിവത്സര ഡിപ്ലോമ പാസ്സ്, കോഴ്സ് പൂര്‍ത്തിയാക്കിയവര്‍.

date