പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലനം
ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ പ്രീ എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എ.എസ്/ഡിഗ്രി തലം/പ്ലസ് ടു/എസ്.എസ്.എല്‍.സി, ഐ.ബി.പി.എസ് പരീക്ഷകള്‍ക്കു സൗജന്യ പരിശീലനം ഉടന്‍ ആരംഭിക്കുന്നു. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളള ഒ.ബി.സി/ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്.
പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റൈപ്പന്റ് ലഭിക്കും. വിദ്യാര്‍ത്ഥി ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, പി.എസ്.സി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2623304.
- Log in to post comments