Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം; അപേക്ഷിക്കാനുള്ള അവസാന തീയതി  നീട്ടി

 

    സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കളമശ്ശേരി ഫുഡ് ക്രാഫ്റ്റ്  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2022- 23 അദ്ധ്യയന വര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജൂലൈ 18 വരെ നീട്ടി. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷണറി, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍, കാനിംഗ് ആന്റ്  ഫുഡ് പ്രിസര്‍വേഷന്‍ എന്നി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  എസ്.എസ്.എല്‍.സി യാണ് അടിസ്ഥാന യോഗ്യത, അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും സ്ഥാപനത്തില്‍ നിന്ന് നേരിട്ടും www.fcikerala.org വെബ് സൈറ്റിലും ലഭ്യമാണ്. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെപെന്റോടുകൂടി പഠനം സൗജന്യമാണ്. മറ്റ് വിഭാഗത്തില്‍പെട്ടവര്‍ക്ക് നിയമാനുസ്യത ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2558385, 2963385 , 91881 93492.

date