Skip to main content

മോഡല്‍ എഞ്ചിനീയറിങ് കോളേജില്‍  സൗജന്യ പരിശീലനം

 

    കന്ദ്ര - സംസ്ഥാന സര്‍ക്കാരിന്റെ സംയുക്ത പദ്ധതിയായ സങ്കല്‍പ്പിന്റെ സൗജന്യ തൊഴില്‍ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.    ആറ് മാസം ദൈര്‍ഘ്യമുള്ള ആര്‍ക്കിടെക്ചര്‍ ആന്‍ഡ് സിവില്‍ ടു ഡി ഡ്രാഫ്റ്റിംഗ് വിത്ത് ഓട്ടോകാഡ് എന്ന കോഴ്‌സിലേക്ക് പത്താം ക്ലാസ് പാസ്സായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ ലഭ്യമായ 30 സീറ്റുകളില്‍ പെണ്‍കുട്ടികള്‍ (14),  പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗം (8), സാമൂഹിപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍/ട്രാന്‍സ്‌ജെന്‍ഡര്‍ (8) എന്നിങ്ങനെ സംവരണം നല്‍കിയിരിക്കുന്നു.  താല്പര്യമുള്ള അപേക്ഷകര്‍ ജൂലൈ 22 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2985252. 

date