Skip to main content

കാരുണ്യ ഫാർമസി വഴി മരുന്ന് വിതരണം: ഭിന്നശേഷി കമ്മീഷൻ ഉത്തരവു നൽകി

സംസ്ഥാനത്തെ ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്ററുകളിൽ (ഡി.ഇ.ഐ.സി) ചികിത്സ തേടുന്ന ഭിന്നശേഷി കുട്ടികൾക്ക് കാരുണ്യ ഫാർമസി വഴിയുണ്ടായിരുന്ന മരുന്നു വിതരണം പുനഃരാരംഭിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണൽ എസ്.എച്ച്. പഞ്ചാപകേശൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഉത്തരവ് നൽകി. ഇത്തരം കുട്ടികൾക്ക് അതത് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കുന്നതിന് വേണ്ട ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവർക്ക് ആവശ്യമായ മരുന്നുകളിൽ ഭൂരിഭാഗം മരുന്നുകളും അത്തരം ഫാർമസികളിൽ ലഭ്യമല്ല എന്ന പരാതി പരിശോധിച്ച് പരിഹാരം ഉണ്ടാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
പി.എൻ.എക്സ്. 3124/2022

date