Skip to main content

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: നിരീക്ഷക എത്തി

രാഷ്ട്രപതി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച തിരഞ്ഞെടുപ്പ് നിരീക്ഷക കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അനുരാധാ താക്കൂർ തിരുവനന്തപുരത്തെത്തി. കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായി നിയമസഭയിൽ സജ്ജീകരിച്ചിട്ടുള്ള പോളിംഗ് ബൂത്തിലെ വോട്ടെടുപ്പ് നിരീക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുമായാണ് നിരീക്ഷകയെ നിയോഗിച്ചിട്ടുള്ളത്. വിമാനത്താവളത്തിൽ ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് നിരീക്ഷകയെ സ്വീകരിച്ചു. ഇന്ന് (ജൂലൈ 17) വോട്ടെടുപ്പ് കേന്ദ്രം സന്ദർശിച്ച് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തും.
പി.എൻ.എക്സ്. 3128/2022
 

date