Skip to main content

വായനാദിന മാസാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല ഉദ്ഘാടനവും ജൂലൈ 18 ന്

 

വായനാദിന മാസാചരണത്തിൻ്റെ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല ഉദ്ഘാടനവും 
തൃശൂർ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 
ജൂലൈ 18 ന് കോർപറേഷൻ  ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തും. 

വായനാ ദിനത്തോടനുബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടന്ന വിവിധ മത്സരങ്ങളുടെ വിജയി കൾക്കുള്ള സമ്മാനങ്ങളും  ചടങ്ങിൽ വിതരണം ചെയ്യും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് , പബ്ലിക് റിലേഷൻസ് വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് വായനാദിന മാസാചരണം ജില്ലയിൽ സംഘടിപ്പിച്ചത്. 

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ വി ആർ സന്തോഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, കൊളജിയറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജോർമാൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഹാരീഫാബി, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ കെ കെ സീതാരാമൻ, നെഹ്റു യുവകേന്ദ്രം ജില്ലാ യൂത്ത് ഓഫീസർ സി ബിൻസി,  വിദ്യാരംഗം ജില്ലാ കോഡിനേറ്റർ  എം എൻ ബർജിലാൽ, 
വിദ്യാരംഗം മുൻ ജില്ലാ കോഡിനേറ്റർ കെ പ്രമോദ്,
എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

date