Post Category
ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു
ആലപ്പുഴ: ചേര്‍ത്തല നഗരസഭയും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ലി ഭാര്ഗവന് ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭ ജോഷി അധ്യക്ഷത വഹിച്ചു.
കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍, വിത്തിനങ്ങള്‍, വളം തുടങ്ങിയവ വിതരണം ചെയ്തു. നഗരസഭാഗം ലിസി ടോമി, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ അനിത, ചേര്‍ത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി.വി. റെജി, കൃഷി ഓഫീസര്‍ പി. രാജന്, കൃഷി അസിസ്റ്റന്റുമാരായ വി. ഷൈജു, യു. റാണി മോള്, എം.ജി.എന്‍.ആര്.ഇ.ജി.എസ്. കോ-ഓര്‍ഡിനേറ്റര്‍ ആഷ്ന, കൗണ്‍സിലര്‍മാര്‍, കാര്‍ഷിക ഗ്രൂപ്പ് അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments