Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ അഭിമുഖം 

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 18ന് രാവിലെ 10.00ന് പ്രമുഖ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. 

സെയില്‍സ് ട്രെയിനി/ സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫ്‌ളോര്‍ ഹോസ്റ്റസ് (സ്ത്രീകള്‍), സെക്യൂരിറ്റി ഗാര്‍ഡ്‌സ്, ഡ്രൈവര്‍ (പുരുഷന്മാര്‍), ഡസ്പാച്ച് ക്ലാര്‍ക്ക് (പുരുഷന്മാര്‍) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. എസ്.എസ്.എല്‍.സി. /പ്ലസ്ടു യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0477 -2230624, 8304057735

date