Skip to main content

ഞങ്ങളും കൃഷിയിലേക്ക്:  വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും  തുടക്കമാകും

    ഞങ്ങളും കൃഷിയിലേക്കു പദ്ധതിയുടെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പരിധിയിലെ സ്വാശ്രയ ഗ്രൂപ്പുകളേയും കുടുംബശ്രീ ഗ്രൂപ്പുകളേയും ഉള്‍പ്പെടുത്തി കൃഷി വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.  

     80 സ്വാശ്രയ ഗ്രൂപ്പുകളും കുടുബശ്രീ ഗ്രൂപ്പുകളും സംയുക്തമായാണ് കൃഷി ആരംഭിക്കുന്നത്.   സാധ്യമായ സ്ഥലങ്ങളില്‍ ചേമ്പ്, ചേന,ഇഞ്ചി, മഞ്ഞള്‍, കാച്ചില്‍, കൂര്‍ക്ക, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യിക്കാന്‍ ഉദ്ദേശിക്കുന്നു. മൂന്ന് ഹെക്ടറിലാണു പച്ചക്കറി കൃഷി ആരംഭിക്കുന്നത്. ബ്ലോക്കിനു കീഴിലുള്ള എല്ലാ കൃഷിഭവനുകളിലും ചെറിയ മാതൃകാ തോട്ടം ഒരുക്കിയിട്ടുണ്ട്.

     തരിശായിക്കിടക്കുന്ന നെല്‍പാടങ്ങളിലും കൃഷി ചെയ്യുന്നതിനായുള്ള നടപടികള്‍ ചെയ്തു തുടങ്ങി. പച്ചക്കറിയും നെല്‍കൃഷിയും ഉള്‍പ്പെടെ ആകെ 10 ഹെക്ടര്‍ സ്ഥലത്താണു കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി കുടുംബങ്ങളെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.

date