Skip to main content

ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും റിസ്ക് ഫണ്ട് ധനസഹായ വിതരണവും 

ശനിയാഴ്ച്ച  മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ജില്ലാതല
റിസ്ക് ഫണ്ട് ധനസഹായ വിതരണത്തിൻ്റെയും ഫയല്‍ തീര്‍പ്പാക്കല്‍  അദാലത്തിൻ്റെയും ഉദ്ഘാടനം ശനിയാഴ്ച (ജൂലൈ 30) രാവിലെ 10.30 ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവൻ നിര്‍വഹിക്കും. കാക്കനാട് കേരള ബാങ്ക് എം.വി ജോസഫ് മെമ്മോറിയല്‍ ഓഡിറ്റോറിയം  സി.പി.സി ഹാളിലാണ് പരിപാടി. 
 

      സംസ്ഥാനത്തെ  വിവിധ സഹകരണ ബാങ്ക് , സംഘങ്ങളില്‍ നിന്നും വായ്പയെടുത്തശേഷം മരണപ്പെടുകയോ, മാരകരോഗം പിടിപെടുകയോ ചെയ്തിട്ടുളള വായ്പക്കാര്‍ക്ക് ധനസഹായം നല്‍കുന്നതിനു വേണ്ടിയുളളതാണ് കേരള സഹകരണ  റിസ്ക് ഫണ്ട് പദ്ധതി. 

 എറണാകുളം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം മരണപ്പെടുകയോ ഗുരുതരമായ അസുഖങ്ങൾ ബാധിക്കുകയോ ചെയ്തിട്ടുള്ള വായ്പക്കാർക്കുള്ള ആനുകൂല്യത്തിനായി ബോർഡിൽ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ 808 അപേക്ഷകൾ തീർപ്പാക്കി ആകെ 8,17,82,021 രൂപയ്ക്കുള്ള ചെക്കുകൾ ചടങ്ങിൽ വിതരണം ചെയ്യും.

ഉമാ തോമസ്  എം.എൽ എ  അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. റിസ്ക് ഫണ്ട് ചികിത്സാധനസഹായ വിതരണം ബോർഡിൻ്റെ വൈസ് ചെയർമാനും മുൻ എം.എൽ. എ യുമായ സി. കെ ശശീന്ദ്രൻ നിർവഹിക്കും.  സഹകരണ വകുപ്പ് സെക്രട്ടറി  മിനി ആന്‍റണി , സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ്, തൃക്കാക്കര മുൻസിപ്പൽ ചെയർ പേഴ്സൺ അജിതാ തങ്കപ്പൻ, കേരള ബാങ്ക്  പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍,സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍  കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍ തുടങ്ങിയവരും പ്രമുഖ സഹകാരികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും

date