85 തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
ആലപ്പുഴ: ജില്ലയിലെ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ പൂര്‍ണ്ണ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. ഇതോടെ ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി.
തണ്ണീര്‍മുക്കം, എടത്വ, മാന്നാര്‍, തഴക്കര, കാവാലം, തലവടി, മണ്ണഞ്ചേരി, ഭരണിക്കാവ്, വള്ളികുന്നം, വെളിയനാട്, അരൂക്കുറ്റി, മാരാരിക്കുളം വടക്ക്, മാവേലിക്കര തെക്കേക്കര, മുതുകുളം, പെരുമ്പളം, വെണ്മണി, ആറാട്ടുപുഴ, രാമങ്കരി, തൃക്കുന്നപ്പുഴ, എഴുപുന്ന, കുത്തിയതോട് പഞ്ചായത്തുകളുടെയും ഹരിപ്പാട്, മാവേലിക്കര നഗരസഭകളുടെയും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെയും പദ്ധതികള്‍ക്കാണ് പുതിയതായി അംഗീകാരം നല്‍കിയത്.
ആസൂത്രണ സമിതി കോണ്‍ഫന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതി പുരോഗതി യോഗം വിലയിരുത്തി.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments