Skip to main content

പരിചയപ്പെടാം ആസാദി ബ്രാന്‍ഡും

സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓണം ഖാദി  മേളയില്‍ ആസാദി ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ അവതരിപ്പിച്ച് ഖാദി ബോര്‍ഡ്. പുല്‍പ്പള്ളി ഭൂതാനം നെയ്ത്‌കേന്ദ്രത്തില്‍ നിന്നാണ് ആസാദി ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ വില്‍പ്പനക്ക് എത്തിക്കുന്നത്. ചുരിദാര്‍ ടോപ്പുകളാണ് ആദ്യഘട്ടത്തില്‍ വിപണനം നടത്തുന്നത്.  വയനാട് ജില്ലയിലെ ഖാദി ഷോറൂമുകളില്‍  മാത്രമാണ്  ഇവ ലഭ്യമാകുക. കോളേജ് വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുളളവരെ ലക്ഷ്യമിട്ടുളള ആസാദി ബ്രാന്‍ഡില്‍  890 രൂപ മുതല്‍ 950 വരെയാണ് ചുരിദാര്‍ ടോപ്പുകള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. റിബേറ്റും ലഭ്യമാണ്.

date