Skip to main content

സംസ്ഥാന പുരുഷ/വനിത വോളീബോള്‍ സെലക്ഷന്‍ ട്രയല്‍സ്

           
2022 സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 10 വരെ ഗുജറാത്തില്‍ നടക്കുന്ന 36-മത് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള  കേരള സംസ്ഥാന പുരുഷ/വനിത വോളീബോള്‍ ടീമിന്റെ ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍സ്, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 7 ന് രാവിലെ 8 മണി മുതല്‍ അമ്പലമുകള്‍ കൊച്ചിന്‍ റിഫൈനറി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. പങ്കെടുക്കുവാനാഗ്രഹിക്കുന്ന വോളീബോള്‍ കായികതാരങ്ങള്‍ അന്നേ ദിവസം രാവിലെ 7 മണിക്ക് സ്റ്റേഡിയത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  ഫോണ്‍ - 9446703905
 

date