Skip to main content

അതിദാരിദ്ര്യം: മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍ പ്രക്രിയയ്ക്ക് ജില്ലയില്‍ തുടക്കമായി

തിരുവനന്തപുരം ജില്ലയില്‍ കണ്ടെത്തിയ 7,278 അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പരിശീലനം കിലയുടെ നേതൃത്വത്തില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഡി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.  അഞ്ച് വര്‍ഷത്തിനകം ജില്ലയില്‍ നിന്നും അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര പരിപാടികള്‍ തയ്യാറാക്കുന്നതിനായാണ് പരിശീലനം. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരും സെക്രട്ടറിമാരും പങ്കെടുത്തു. വരും ദിവസങ്ങളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പരിശീലനം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍  നല്‍കുമെന്ന് ജില്ലയിലെ ജനകീയാസൂത്രണം ഫെസിലിറ്റേറ്റര്‍ സുഭാഷ് ചന്ദ്രന്‍ അറിയിച്ചു. പരിശീലന പരിപാടിയില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കു പുറമേ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ജില്ലാ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ വിജയ കുമാര്‍ എന്നിവരും സംസാരിച്ചു.

date