Skip to main content

തൊഴിലിലൂടെ സമ്പൂര്‍ണ ശുചിത്വം: പദ്ധതിക്ക് തുടക്കം

 

    കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ ജില്ലയില്‍ ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ രാഷ്ട്ര ശുചിത്വ യജ്ഞത്തിന് ഭാഗമായി 'തൊഴിലിലൂടെ സമ്പൂര്‍ണ ശുചിത്വം' പദ്ധതികളുടെ ദ്വൈവാരാചരണം നടത്തും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫാ.ജേക്കബ് മാവുങ്കല്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ സിജു മാത്യു അധ്യക്ഷനായ പരിപാടിയില്‍ ശുചിത്വദിന പ്രതിജ്ഞയും പഠിതാക്കാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ചെയ്തു. 

    ജില്ലയില്‍ വിവിധ ദിനങ്ങളിലായി റാലി- ആരോഗ്യ-ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്, മത്സരങ്ങള്‍, തെരുവു നാടകം, ആരോഗ്യ നിര്‍ണയ കാംപ്, മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ എന്നിവ നടത്തും. ജൂലൈ 31 ന് ജില്ലാതല സമാപന സമ്മേളനം നടക്കും. ടി.ജെ. ജോണ്‍, ജോയ് അറയ്ക്കല്‍, പ്രീതി രാജന്‍, ബ്രിസ്റ്റോ മാത്യു, ലൂയിസ് ജോര്‍ജ്, സുഹാസിനി എന്നിവര്‍ പങ്കെടുത്തു. 

date