Skip to main content

ജില്ലാതല വിജയോത്സവം ഇന്ന്

ജില്ലാ പഞ്ചായത്തിന്റെയും ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല വിജയോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് നാല)് രാവിലെ 10 ന് പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. 2022 ല്‍ എസ്. എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയും അനുമോദിക്കും. അനുമോദന ചടങ്ങില്‍ ജില്ലയിലെ എസ്. എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ ഗവ, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും വിദ്യാലയങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ കെ.ബിനുമോള്‍ അറിയിച്ചു. രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ ആരംഭിക്കും. വിജയോത്സവത്തന് വരുന്ന വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് കൊണ്ട് വരണം.

date