Skip to main content

സെറികള്‍ച്ചര്‍ കൃഷിക്ക് ധനസഹായം

സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ആവിഷ്‌കരിച്ച സില്‍ക്ക് സമഗ്ര പദ്ധതി പ്രകാരം സെറികള്‍ച്ചര്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് മള്‍ബറി നടീല്‍, ജലസേചനം, പുഴു വളര്‍ത്തല്‍ ഉപകരണങ്ങള്‍, പുഴുവളര്‍ത്തുപുര എന്നിവയ്ക്കായി സാമ്പത്തിക സഹായം നല്‍കുന്നു. പട്ടികജാതി വിഭാഗകാര്‍ക്ക് പരിശീലനവും പ്രത്യേക ധനസഹായവും ലഭിക്കും. സ്വന്തമായി 50 സെന്റെങ്കലും ജലസേചനം സാധ്യമായ ഭൂമിയുള്ള കര്‍ഷകര്‍ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ദാരിദ്ര ലഘൂകരണ വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍ - 9447443561

date