Skip to main content

ഡി.എൽ.എഡ്. പ്രവേശനം: അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2022-24 വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എജ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച അപേക്ഷഫോമിന്റെ മാതൃകയിൽ തയാറാക്കിയ അപേക്ഷ നേരിട്ടോ തപാൽ മാർഗമോ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിനു മുമ്പ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ എത്തിക്കണം. വിജ്ഞാപനത്തിന്റേയും അപേക്ഷാഫോമിന്റെയും വിശദവിവരം www.education. kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

(കെ.ഐ.ഒ.പി.ആർ. 1809/2022)

date