Skip to main content

പി.എസ്.സി പരീക്ഷാ പരിശീലനം

 

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം  പി.എസ്.സി മത്സര പരീക്ഷാ പരിശീലനം (ഡിഗ്രി പ്രിലിമിനറി) സംഘടിപ്പിക്കുന്നു. ചാവക്കാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ മിനി സിവിൽ സ്റ്റേഷനിൽ ആഗസ്റ്റ് 16 മുതൽ ഒരു മാസം നീണ്ട് നിൽക്കുന്ന പരിശീലനം സൗജന്യമാണ്. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന താൽപ്പര്യമുള്ള ഡിഗ്രി പാസായ ഉദ്യോഗാർത്ഥികൾ ചാവക്കാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. 100 പേർക്കാണ് പ്രവേശനം. ഫോൺ: 9497066486, 0487-2331016

date