Skip to main content

ബേക്കറി ഉല്‍പന്ന നിര്‍മാണത്തില്‍ റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്

 
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്(KIED) സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 5 ദിവസത്തെ ബേക്കറി ഉല്‍പന്ന നിര്‍മാണത്തില്‍ റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.  2022 ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 3 വരെ എറണാകുളം ജില്ലയില്‍ കളമശ്ശേരിയിലുള്ള കെഐഇഡി ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം നല്‍കുന്നത്. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കറ്റ്(FoSTaC) ലഭിക്കുന്ന പരിശീലനത്തില്‍ വിദഗ്ധര്‍ നയിക്കുന്ന ബേക്കറി ഉല്‍പന്ന നിര്‍മ്മാണത്തിന്റെ തിയറി ക്ലാസും പ്രായോഗിക പരിശീലനവും വിവിധ സര്‍ക്കാര്‍ പദ്ധതികളും ബാങ്കില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങളും മേഖലയില്‍ വിജയിച്ച സംരംഭകരുമായുള്ള ചര്‍ച്ചയും ഉള്‍പ്പെടുത്തിയിരിക്കുന്നു. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 1,800 രൂപയാണ് പരിശീലനത്തിന്റെ ഫീസ്. താല്‍പര്യമുള്ളവര്‍ കെഐഇഡിയുടെ വെബ്‌സൈറ്റായ www.kied.info യില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0484 2532890, 2550322, 9605542061.

date