Skip to main content
ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി സെൻട്രൽ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷൻ   സേക്രട്ട് ഹാർട്ട് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം :  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 

 

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും ദേശീയപതാകയുടെ മഹത്വത്തെയും സംബന്ധിച്ച് കുട്ടികളിൽ അവബോധം നൽകാനായിരുന്നു ക്ലാസ്.

രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി, കേന്ദ്ര വാർത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന
സെൻട്രൽ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശൂർ ഫീൽഡ് ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന പരിപാടി കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പളിന്റെ ചുമതലയുള്ള ഹരീഷ് കുമാർ ബെഡ്വാൾ ഉദ്ഘാടനം ചെയ്തു.
സെക്രെട് ഹാർട്ട്‌ കോൺവെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ആഗ്നേസ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചരിത്ര വിഭാഗം പ്രൊഫസർ ജോർജ് അലക്സ്‌ രണ്ട് സ്കൂളുകളിലായി നടന്ന  ബോധവൽക്കരണ പരിപാടിയിൽ ക്ലാസുകൾ നൽകി. 
ദേശീയപതാകയുടെ ഉദ്ഭവം, ഫ്ലാഗ് കോഡ്, സ്വാതന്ത്ര്യ സമര ചരിത്രം എന്നിവയെ കുറിച്ചുള്ള ക്ലാസ് കുട്ടികൾക്കും വേറിട്ട അനുഭവമായി. 

രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നത് യുവജനങ്ങളാണ് എന്ന വസ്തുത കണക്കിലെടുത്താണ്, കേന്ദ്ര സർക്കാർ ഹർ ഘർ തിരംഗ പരിപാടിക്ക്‌ രൂപം നൽകിയതെന്ന് സെൻട്രൽ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മാത്യു അറിയിച്ചു.

date