Skip to main content

വയോ സേവന അവാര്‍ഡിന് അപേക്ഷിക്കാം

 

 

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പിക്കുന്നതിനായി   പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര വിഭാഗങ്ങള്‍ക്കും, കലാ,കായിക, സാംസ്‌കാരിക മേഖലകളില്‍ കഴിവുതെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള   വായോ സേവന സംസ്ഥാനതല അവാര്‍ഡിന് അപേക്ഷിക്കാം.  വയോജന സേവനമേഖലയില്‍ സ്ത്യര്‍ഹമായ സേവനം നടത്തിയ  മുനിസിപ്പാലിറ്റി ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത്,  എന്‍.ജി.ഒ   എന്നിവ കൂടാതെ വ്യക്തിഗത ഇനങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ അപേക്ഷകള്‍ രണ്ട് വീതം അനുബന്ധ രേഖകളുമായി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ നീതി ഓഫീസില്‍ ഓഗസ്റ്റ് 31നകം നല്‍കണമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0491 2505791 ലഭിക്കും

date