Skip to main content

ഹര്‍ ഘര്‍ തിരംഗ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

- ആഗസ്ത് 13 മുതല്‍ 15 വരെയാണ് ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍.

- ദേശീയ പതാകയോട് ആദരവ് നിലനിര്‍ത്തിക്കൊണ്ട് മാത്രമേ പതാക പ്രദര്‍ശിപ്പിക്കാവൂ.

-  2002ലെ ഇന്ത്യന്‍ പതാക നിയമം അനുസരിച്ച് കോട്ടന്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി എന്നിവ കൊണ്ട് നിര്‍മിച്ച പതാകകള്‍ ഉപയോഗിക്കാം.

- ഏത് വലിപ്പത്തിലുള്ള പതാകയും ഉയര്‍ത്താമെങ്കിലും നീളവും വീതിയും തമ്മിലുള്ള അനുപാതം 3ഃ2 ആയിരിക്കണം. 

- ദേശീയപതാക നിയമത്തില്‍ 2022 ജൂലൈ 20ന് വരുത്തിയ ഭേദഗതി പ്രകാരം വീടുകളിലും വിദ്യാലയങ്ങളിലും സ്വകാര്യ കെട്ടിടങ്ങളിലും രാപ്പകല്‍ ഭേദമന്യേ പതാക നിലനിര്‍ത്താം. 

- സ്വാതന്ത്യദിനത്തില്‍ നടക്കാറുള്ള പതാക ഉയര്‍ത്തല്‍ ചടങ്ങ് പതിവു പോലെ തുടരും.

- കീറിയതോ കേടുവന്നതോ ആയ പതാക ഉയര്‍ത്തരുത്. 

- നിലത്തോ വെള്ളത്തിലോ തൊടുന്ന രീതിയില്‍ പതാക സ്ഥാപിക്കരുത്.

- പതാകയില്‍ എഴുത്തുകള്‍ പാടില്ല.

- പതാകയിലെ കുങ്കുമ വര്‍ണം മുകള്‍ ഭാഗത്തു വരുന്ന രീതിയിലായിരിക്കണം പ്രദര്‍ശിപ്പിക്കേണ്ടത്‌.

- പതാക ദണ്ഡില്‍ കെട്ടി കെട്ടിടത്തിന്റെ ബാല്‍ക്കണിയിലോ ജനല്‍പ്പാളിയിലോ പ്രദര്‍ശിപ്പിക്കുമ്പോള്‍ കുങ്കുമ വര്‍ണം ദണ്ഡിന്റെ അറ്റത്ത് വരുന്ന രീതിയില്‍ ആയിരിക്കണം. 

- ദേശീയ പതാകയോട് ചേര്‍ന്നോ അതിനേക്കാള്‍ ഉയരത്തിലോ മറ്റ് പതാകകള്‍ പാടില്ല. 

- കൊടിമരത്തില്‍ പതാകയോടൊപ്പമോ അതിനു മുകളിലോ പൂമാലയോ തോരണമോ മറ്റു വസ്തുക്കളോ ചാര്‍ത്തരുത്. 

- ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ ഉണ്ടാകരുത്.

date