Skip to main content

75 -ാം സ്വാതന്ത്ര്യ ദിനത്തില്‍ കോട്ടമൈതാനത്ത് 75 കുട്ടികള്‍ ത്രിവര്‍ണത്തില്‍ അണിനിരക്കും അണിനിരക്കുന്നത് ഗവ. മോയന്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പരിപാടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടമൈതാനത്ത് നടക്കുന്ന ആഘോഷ പരിപാടികളോടനുബന്ധിച്ച് പാലക്കാട് ഗവണ്‍മെന്റ് മോയന്‍സ് ഹൈസ്‌കൂളിലെ 75 കുട്ടികള്‍ ത്രിവര്‍ണത്തില്‍ അണിനിരന്ന് ദേശഭക്തിഗാനം ആലപിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളാണ് ദേശഭക്തിഗാനം അവതരിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ പരിശീലനം നല്‍കിയാണ് കുട്ടികള്‍ അണിനിരക്കുന്നത്.

'എന്റെ ജീവിതമാണെന്റെ സന്ദേശം' ആഘോഷപരിപാടിയില്‍ രാഷ്ട്രപിതാവും പങ്കെടുക്കും

'എന്റെ ജീവിതമാണെന്റെ സന്ദേശം' എന്ന് പറഞ്ഞു കൊണ്ട് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന 75-ാം സ്വാതന്ത്രദിന ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപിതാവ് എത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് മഹാത്മാ ഗാന്ധിയുടെ രൂപത്തില്‍ വിദ്യാര്‍ത്ഥിയെ എത്തിക്കുന്നത്. ഒലവക്കോട് എം.ഇ.എസ്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അസ്ഫര്‍ അലിയാണ് ലളിത വസ്ത്രധാരിയായി ത്രിവര്‍ണ പതാക കൈയ്യിലേന്തി ഗാന്ധിജിയുടെ രൂപത്തില്‍ എത്തുന്നത്.
 

date