Skip to main content

വജ്രജൂബിലി ഫെലോഷിപ്പ്  - സൗജന്യ കലാപരിശീലനം

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി വരുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സൗജന്യ കലാപരിശീലനം ഇന്ന് (ആഗസ്റ്റ്  27) ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജെ ഇന്ദിരാ ദേവി നിര്‍വഹിക്കും.

 

നാരങ്ങാനം ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം  രാവിലെ 10.30 ന് കടമ്മനിട്ട ഗവ.എച്ച്.എസിലും ചെറുകോല്‍ ഗ്രാമ പഞ്ചായത്തിന്റെ ഉച്ചക്ക് 12 ന് വാഴക്കുന്നം അംഗനവാടിയിലും  ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തിന്റെ ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെന്നീര്‍ക്കര കമ്മ്യൂണിറ്റി ഹാളിലും നടക്കും.

 

വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ചിത്രരചന, പടയണി, വഞ്ചിപ്പാട്ട് എന്നീ ഇനങ്ങളില്‍ പ്രായഭേദമന്യേ സൗജന്യമായി കലാപരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ക്ക്  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.

date