Skip to main content

മെഴുവേലി 2025 വിദ്യാഭ്യാസ ശില്‍പ്പശാല ഓഗസ്റ്റ് 27ന്

മെഴുവേലി 2025 വിദ്യാഭ്യാസ ശില്‍പ്പശാല ഈ മാസം 27ന് രാവിലെ 9.30ന് ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവ യുപി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ ഡി. പ്രസാദ് അധ്യക്ഷത വഹിക്കും.

 

ഡിജിറ്റല്‍ തലമുറയിലെ പഠിതാക്കള്‍ക്കായി അധ്യാപകരെ ഒരുക്കുക എന്ന വിഷയത്തില്‍ ഡോ.പി. അരുണ്‍ കുമാര്‍ ക്ലാസ് നയിക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ രജനി അശോകന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date