Skip to main content

ഈ-ശ്രം രജിസ്ട്രേഷന്‍

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ തൊഴിലാളികളും ഈ-ശ്രം പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഈ  മാസം 29,30,31 തീയതികളില്‍ ഡിജിറ്റല്‍ സേവാ കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്‌സി) വഴി  രജിസ്ട്രേഷന്‍ നടത്താം.  

 

ഈ-ശ്രം പോര്‍ട്ടലില്‍ മുന്‍പ് രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്  ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date