Skip to main content

കൈത്തറി-വ്യവസായ പ്രദര്‍ശന  വില്‍പനമേള ശനിയാഴ്ച്ച മുതല്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും

 

    ഓണാഘോഷങ്ങളോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ കൈത്തറി നെയ്ത്തു ശാലകളില്‍ നെയ്‌തെടുത്ത വസ്ത്രങ്ങളുടെയും ചെറുകിട വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരമൊരുക്കി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ കൈത്തറി ഡയറക്ടറേറ്റും വ്യവസായ ഡയറക്ടറേറ്റും  ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ശനിയാഴ്ച്ച(ഓഗസ്റ്റ് 27) മുതല്‍  സെപ്റ്റംബര്‍ 7 വരെ എറണാകുളം ശിവക്ഷേത്ര മൈതാനിയില്‍ കൈത്തറി - ചെറുകിട വ്യവസായ ഉത്പന്ന പ്രദര്‍ശന മേള സംഘടിപ്പിക്കും. 
   
      മേളയുടെ ഉദ്ഘാടനം ശനിയാഴ്ച്ച(ഓഗസ്റ്റ് 27) വൈകിട്ട് 4ന്  വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിക്കും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍  മുഖ്യപ്രഭാഷണവും  കൗണ്‍സിലര്‍ പത്മജ എസ് മേനോന്‍ ആദ്യ വില്പനയും നടത്തും. 

    ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്,  ചേന്ദമംഗലം കരിമ്പാടം എച്ച്.ഡബ്ല്യൂ.സി.എസ്-191 പ്രസിഡന്റ് കെ.പി. സദാനന്ദന്‍, പറവൂര്‍ എച്ച്.ഡബ്ല്യൂ.സി.എസ്-3428 പ്രസിഡന്റ് ബേബി, മുളന്തുരുത്തി എച്ച്.ഡബ്ല്യൂ.സി.എസ്-151 പ്രസിഡന്റ് ടി.പി ബാലകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍.രമ തുടങ്ങിയവര്‍ പങ്കെടുക്കും. 

      ഭൗമസൂചിക ലഭിച്ചിട്ടുള്ള ചേന്ദമംഗലം കൈത്തറി ഉള്‍പ്പെടെയുള്ള കൈത്തറി തുണിത്തരങ്ങള്‍ 20% സര്‍ക്കാര്‍ റിബേറ്റില്‍ വാങ്ങാനുള്ള  അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ ചെറുകിട വ്യവസായ സംരഭകരുടെ ഉത്പന്നങ്ങളും വാങ്ങാനാകും. മേളയിലെ കൈത്തറി സ്റ്റാളുകളില്‍ നിന്നും 2000 രൂപയ്ക്കു തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്കു സമ്മാനകൂപ്പണുകള്‍ നല്‍കും. സെപ്റ്റംബര്‍ 7 വരെയുള്ള ദിവസങ്ങളില്‍ നറുക്കെടുപ്പിലൂടെ 1000 രൂപയുടെ കൈത്തറി വസ്ത്രങ്ങളും ബംബര്‍ സമ്മാനമായി 5000 രൂപയുടെ കൈത്തറി വസ്ത്രങ്ങളും നല്‍കും.

date