Skip to main content

അങ്കമാലി ബ്ലോക്ക് ആരോഗ്യമേള ശനിയാഴ്ച ( 27)

 

          അങ്കമാലി ബ്ലോക്ക് ആരോഗ്യമേള ശനിയാഴ്ച്ച രാവിലെ(ആഗസ്റ്റ് 27) 10 ന് കാലടി സെന്റ് ജോസഫ് ഗേൾസ് സ്കൂളിൽ നടക്കുന്ന  ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മേളയുടെ ഭാഗമായി രാവിലെ 9ന് കാലടി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന വിളംബരജാഥ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.  റോജി എം ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും.

മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ,ജീവിതശൈലി രോഗ പരിശോധന,ഹെൽത്ത് ക്വിസ്, കുടുംബശ്രീ ജനകീയ വിപണനമേള,കലാ കായിക മേള എന്നിവ നടക്കും .

 അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഒ ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാർ,  വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും

date