Skip to main content

കമന്റി മത്സരം നാളെ ; സ്‌പോട്ട് രജിസ്‌ട്രേഷനും അവസരം

 

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കമന്ററി മത്സരം നാളെ

(2022 ഓഗസ്റ്റ് 27) രാവിലെ 10.30ന് ആലപ്പുഴ സെന്റ് ജോസഫ്‌സ് വിമെന്‍സ് കോളേജില്‍ നടക്കും.

മത്സരവേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തിന്റെ തത്സമയ മലയാളം കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു പുറമെ ഇന്ന് രാവിലെ മത്സരവേദിയില്‍ എത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും പങ്കെടുക്കാം.

മത്സരത്തിന് എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ നിന്നുള്ള സാക്ഷ്യപത്രമോ ഐഡന്റിറ്റി കാര്‍ഡോ ഹാജരാക്കണം. ഫോണ്‍- 7025608507

date