Skip to main content

പള്ളുരുത്തി ബ്ലോക്ക്തല  ആരോഗ്യമേള ശനിയാഴ്ച്ച  മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

 

    പള്ളുരുത്തി ബ്ലോക്ക്തല ആരോഗ്യമേള ശനിയാഴ്ച്ച (ഓഗസ്റ്റ് 27) വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ആരോഗ്യമേള സന്ദേശം, പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം എന്നിവ കെ.ബാബു എംഎല്‍എ നിര്‍വഹിക്കും. ആരോഗ്യമേളയുടെ ഭാഗമായി കുമ്പളങ്ങി പഞ്ചായത്ത് ഓഫീസില്‍ നിന്നും സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് നടത്തുന്ന വിളംബര റാലി കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 9 ന് നടക്കുന്ന വിളംബര റാലിക്ക് ശേഷം പൊതുസമ്മേളനം ആരംഭിക്കും. 

    മേളയുടെ ഭാഗമായി കാലാവസ്ഥ വ്യതിയാനവും മാനുഷിക ആരോഗ്യം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദീപു കുഞ്ഞുകുട്ടി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ.സവിത ക്ലാസുകള്‍ നയിക്കും. 

    മേളയോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര, കണ്ണ്  പരിശോധന, കുടുംബശ്രീ വിപണന മേള, യോഗ ഡെമോണ്‍സ്‌ട്രേഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍, കാന്‍സര്‍ ബോധവല്‍ക്കരണം, ജീവിതശൈലി രോഗ പരിശോധന, കൗണ്‍സിലിംഗ്, സെമിനാറുകള്‍, വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, വിവിധ കലാപരിപാടികള്‍, പോഷകാഹാര പ്രദര്‍ശനങ്ങ,ള്‍ കോവിഡ് വാക്‌സിനേഷന്‍, പുതുരോഗ ബോധവല്‍ക്കരണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ഫിഷറീസ് യൂണിവേഴ്‌സിറ്റി പ്രദര്‍ശനം, ആരോഗ്യ ഫ്‌ളാഷ് മോബ്, സ്‌കിറ്റ്, ഹോമിയോപ്പതിയുടെ വിവിധ പദ്ധതികളെ പരിചയപ്പെടുത്തല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

    കെ. ജെ. മാക്‌സി എംഎല്‍എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ. സജിത് ജോണ്‍, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ജോസഫ്, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്‍, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കല്‍, ഐ.എസ്.എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.എ. സോണിയ, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. എസ്. ആശാറാണി, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍  വി. ജി. രവീന്ദ്രനാഥ്, എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. വി.ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

date