Skip to main content
തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എം.പി, ഉമ തോമസ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം.

തൃക്കാക്കര കേന്ദ്രീയ വിദ്യാലയം:  നടപടികള്‍ വേഗത്തിലാക്കും 

 
     തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്ത് വഴിയൊരുക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഹൈബി ഈഡന്‍ എം.പി യുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തെങ്ങോട് വനിതാ വികസന കേന്ദ്രത്തില്‍ താത്കാലിക സ്‌കൂള്‍ ആരംഭിക്കാനാണു തീരുമാനം. സ്‌കൂള്‍ നിര്‍മ്മിക്കാനായി  കണ്ടെത്തിയ പ്രദേശത്തേക്കുള്ള വഴി, ഭൂമി നിരപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.  അടുത്ത അധ്യയന വര്‍ഷം തന്നെ സ്‌കൂളില്‍ പ്രവേശനം നടത്താവുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.

    കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഉമ തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍, എറണാകുളം കേന്ദ്രീയ വിദ്യാലയം ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. സെന്തില്‍ കുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ സന്തോഷ് കുമാര്‍, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

date