Skip to main content
നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സന്ദേശ റാലി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

നേത്രദാന പക്ഷാചരണം  ജില്ലാതല ഉദ്ഘാടനം 

 

ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം,  എറണാകുളം ജനറൽ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  സംഘടിപ്പിച്ച 
37 -മത് നേത്ര ദാന പക്ഷാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം 
കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു.

നേത്രദാന പക്ഷാചരണത്തോട് അനുബന്ധിച്ച് നടത്തിയ റാലി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഫ്ലാഗ് ഓഫ് ചെയ്തു. 

നേത്രദാനത്തിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെയാണ് ഈ വർഷം നേത്രദാന പക്ഷാചരണമായി ആചരിക്കുന്നത്. നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ്, നേത്രദാനം പ്രോത്സാഹിപ്പിക്കുന്ന നൃത്താവിഷ്കാരം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു.

എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഹൈബി ഈഡൻ എം പി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ഡിഎംഒ ഡോ. ആർ വിവേക് കുമാർ, നാഷണൽ ഹെൽത്ത് മിഷൻ ഡി പി എം ഡോ. സജിത് എം. ജോൺ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, ജില്ല ഒഫ്താൽമിക്  സർജൻ ഡോ. വി. ആർ. രവീന്ദ്രൻ, ജില്ല ഒഫ്താൽമിക് കോ- ഓർഡിനേറ്റർ സി. കെ. രാജശ്രീ, ജനറൽ ആശുപത്രി ആര്‍ എം ഒ ഡോ. ഷാബ് ഷെരീഫ്, ജനറൽ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗം നേത്രരോഗ വിദഗ്ധൻ ഡോ. വി. ബിജു, ജനൽ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോ. റോസ്മി വർഗീസ്, ജനൽ ആശുപത്രി ചീഫ് നഴ്സിങ് ഓഫീസർ പി. കെ. രാജമ്മ, ഒപ്റ്റോമെട്രിസ്റ്റ് എ. സുരേഷ് കുമാർ തുടങ്ങിയവർ  പങ്കെടുത്തു.

date