Skip to main content

ലോൺ ലൈസൻസ് സബ്സിഡി മേള

 

കോട്ടയം: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ വായ്പാ, ലൈസൻസ് സബ്സിഡി മേള ഓഗസ്റ്റ് 27 ന് രാവിലെ 10.30 മണിക്ക് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആശ ഗിരീഷ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അനിൽ കുമാർ അധ്യക്ഷത വഹിക്കും. സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ ഉദ്യം രജിസ്ട്രേഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽനിന്നുള്ള ലൈസൻസ്, കെ-സ്വിഫ്റ്റ് അംഗീകാരം,  ഫുഡ് ആൻഡ് സ്ഫേറ്റിയുടെ (fssai) രജിസ്ട്രേഷൻ, സംരംഭക ബാങ്ക്  ലോൺ സംബന്ധിച്ച സംശയ നിവാരണം, അനുമതിയായ ലോണുകളുടെ വിതരണം  തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കും.

(കെ.ഐ.ഒ.പി.ആര്‍ 2018/2022)   
 

date