Skip to main content

തെങ്ങിൻതൈ വിതരണ ഉത്ഘാടനം

 

കല്ലറ: കല്ലറ ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ അത്യുൽപാദനശേഷിയുള്ള 1300 തെങ്ങിൻ തൈകൾ വിതരണം ചെയ്തു. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ തെങ്ങിൻ തൈ വിതരണം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ നാളികേര വികസന പദ്ധതി പ്രകാരമാണ് തെങ്ങിൻ തൈ വിതരണം നടത്തിയത്. നാളികേര കർഷകർക്കായുള്ള കേരഗ്രാമം പദ്ധതിയുടെ രണ്ടാം വർഷ തെങ്ങ് പരിപാലനത്തിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 1500 നാളികേര കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി ജോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ലീല ബേബി, ജോയി കല്പകശ്ശേരി, അമ്പിളി മനോജ്, കൃഷി ഓഫീസർ ജോസഫ് ജെഫ്രി എന്നിവർ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആര്‍ 2017/2022) 
 

date