Skip to main content

ഉപഭോക്തൃ ബോധവത്ക്കരണം; കലാജാഥയും വാഹന പര്യടനവും ഇന്ന്

 

കോട്ടയം: ഉപഭോക്തൃ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ നിയമം 2019, ഹരിത ഉപഭോഗം, പൊതുവിതരണ വകുപ്പിന്റെ വജ്ര ജൂബിലി എന്നിങ്ങനെയുള്ള സന്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി കലാജാഥയും വാഹന പര്യടനവും സംഘടിപ്പിക്കുന്നു. ഇന്ന് ( ഓഗസ്റ്റ് 27 ) രാവിലെ 10 മുതൽ 11 വരെ വൈക്കം ബോട്ട് ജെട്ടി, ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ തിരുനക്കര പോലീസ് മൈതാനം, വൈകിട്ട് 4.30 മുതൽ 5.30 വരെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വാഹനപര്യടനം നടക്കുക. വാഹന പര്യടനത്തോടൊപ്പം ഓട്ടൻതുള്ളൽ, കൂത്ത്, തെരുവുനാടകം എന്നിവ അവതരിപ്പിക്കുകയും ഉപഭോക്തൃ ബോധവത്ക്കരണ ബുക്ക്‌ലെറ്റ് വിതരണം ചെയ്യുകയും ചെയ്യും.

(കെ.ഐ.ഒ.പി.ആര്‍ 2015/2022)

date