Skip to main content

സത്രീകളായ രക്ഷിതാക്കള്‍ക്ക് ധനസഹായം

 

തീവ്രവും 70 ശതമാനത്തിലധികം ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/മകളെ സംരക്ഷിച്ചുവരുന്ന മാതാവിനൊ സ്ത്രീയായ രക്ഷകര്‍ത്താവിനൊ സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം.  35000 രൂപയാണ് ധനസഹായം. ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബത്തിലെ അംഗങ്ങളാകണം അപേക്ഷകര്‍.  സ്വയം തൊഴില്‍ സംബന്ധിച്ച് വിശദമായ പ്രൊജക്ട് സഹിതം അപേക്ഷ ഓഗസ്റ്റ് 18 നകം ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്ക് നല്‍കണം.

date