Skip to main content

സ്വാഗതസംഘം രൂപീകരിച്ചു

പൂരപ്പുഴ വള്ളം കളി സെപ്തംബർ 11ന്

 

 

 

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂർ കൂട്ടായ്മയുടെയും സഹകരണത്തോടെ സെപ്തംബർ 11 ന് നടത്തുന്ന മൂന്നാമത് പൂരപ്പുഴ വള്ളംകളിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപികരിച്ചു. ഫിഷറീസ് - കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ചെയർമാനും ഇ ടി.മുഹമ്മദ് ബഷീർ എം.പി. രക്ഷാധികാരിയും തിരൂർ തഹസിൽദാർ പി.ഉണ്ണി ജനറൽ കൺവീനറുമായ 1001 അംഗ സ്വാഗത സംഘമാണ് രൂപികരിച്ചത്.

 

താനൂർ വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർ പേഴ്സൺ സി.കെ. സുബൈദ, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പി.സി. അഷറഫ്,,

വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇസ്മായിൽ , കെ.കെ.യുസഫ് , തിരൂർ

തഹസിൽദാർ പി.ഉണ്ണി, ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ, ഡി. ടി. പി.സി സെക്രട്ടറി പി. വിപിൻ ചന്ദ്ര, ഇ ജയൻ ,         ഒ രാജൻ, കെ. ജനചന്ദ്രൻ, ജനാർദ്ദനൻ പേരാമ്പ്ര എന്നിവർ സംസാരിച്ചു.

 

 

date