Skip to main content

ലോണ്‍,ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു

ലോണ്‍,ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു 

 

സംസ്ഥാന സര്‍ക്കാരിന്റെ 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന പദ്ധതിയുടെ ഭാഗമായി കായക്കൊടി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. മേള പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജില്‍ ഉദ്ഘാടനം ചെയ്തു. 

 

ചടങ്ങില്‍ ഒരു സംരംഭകന് പ്രസിഡന്റ് ലൈസന്‍സ് കൈമാറി. ഹെല്‍പ് ഡെസ്‌ക് മുഖേന ആറ് ഉദ്യം രജിസ്‌ട്രേഷനും നടന്നു. കായക്കൊടി സര്‍വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികള്‍ ലോണ്‍ പ്രോസസ്സിങ്ങിനെക്കുറിച്ചും, പുതിയ ലോണ്‍ സ്‌കീമുകളെപ്പറ്റിയും സംസാരിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എ.പി സിജിത്ത് സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. 

 

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീജ മഞ്ചക്കല്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രതിനിധി അമൃത, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ 43 പേര്‍ പങ്കെടുത്തു.

date