Skip to main content

ശ്രദ്ധേയമായി സാന്ത്വന കേന്ദ്രത്തിലെ ഓണാഘോഷപരിപാടികള്‍

 

പൂക്കളമൊരുക്കിയും ഓണപ്പാട്ടിന് താളം പിടിച്ച് ആടിയും പാടിയും ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഓണാഘോഷം നടത്തി. വേളം ഗ്രാമ പഞ്ചായത്തിലെ മാമ്പ്ര മലയില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി സാന്ത്വന പഠന കേന്ദ്രത്തില്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഒരുക്കിയ ഓണാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി. ചടങ്ങില്‍ എല്ലാ പഠിതാക്കള്‍ക്കും ഓണക്കോടികള്‍ വിതരണം ചെയ്തു. 

 

കുറ്റ്യാടി മാപ്പിള കലാ അക്കാദമി അവതരിപ്പിച്ച സംഗീത വിരുന്ന് വിദ്യാര്‍ഥികളില്‍ ആവേശം വിതറി. തുടര്‍ന്ന് പൂക്കളമൊരുക്കല്‍, ഓണസദ്യ, വിദ്യാര്‍ത്ഥികളുടെ വിവിധ മത്സരങ്ങള്‍ തുടങ്ങിയവ നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷനായി. 

 

ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ വി.കെ.അബ്ദുള്ള, പഞ്ചായത്ത് അംഗങ്ങളായ വി.പി സുധാകരന്‍, അസീസ് കിണറുള്ളതില്‍, തായന ബാലാമണി, കെ.കെ മനോജന്‍, സി.പി ഫാത്തിമ, പി.ടി.എ പ്രസിഡന്റ് ചാലില്‍ മഹമുദ് ഹാജി, പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു

date