Skip to main content

നാദാപുരത്ത് കുടുംബശ്രീയുടെ ഓണച്ചന്ത ആരംഭിച്ചു

നാദാപുരം പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിപുലമായ ഓണച്ചന്ത ആരംഭിച്ചു. പലഹാരങ്ങള്‍, അച്ചാറുകള്‍ തുടങ്ങി വിവിധ ഭക്ഷണവസ്തുക്കള്‍ ഓണച്ചന്തയില്‍ ലഭ്യമാണ്. വീട്ടുപകരണങ്ങളും, വിവിധയിനം ഡ്രസ്സുകളും ഓണച്ചന്തയുടെ പ്രത്യേകതയാണ്. 

 

കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന വിവിധ സംരംഭങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ചന്തയില്‍ ലഭ്യമാകുക. വിവിധ തരത്തിലുള്ള പായസങ്ങളും ചന്തയില്‍ ലഭ്യമാണ്. രാവിലെ 10 മണി മുതല്‍ 6 മണി വരെയാണ് ഓണച്ചന്തയുടെ പ്രവര്‍ത്തനം. കല്ലാച്ചി മാര്‍ക്കറ്റ് റോഡിലെ കെട്ടിടത്തിലാണ് ചന്ത. 

 

പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖിലാ മാര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, ജനിത ഫിര്‍ദൗസ്, പഞ്ചായത്ത് അംഗങ്ങളായ പി.പി ബാലകൃഷ്ണന്‍, നിഷ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്,  കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു കുടുംബശ്രീ അക്കൗണ്ടന്റ് കെ സിനിഷ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date