Skip to main content
കെ ടി ഡി സി യുടെ പായസമേള - 2022 രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ

കെ ടി ഡി സി പായസമേളക്ക് കണ്ണൂരിൽ മധുര തുടക്കം

ഓണാഘോഷത്തിന്റെ ഭാഗമായി കെ ടി ഡി സി കണ്ണൂർ ലൂം ലാൻഡ് ഹോട്ടലിൽ ഒരുക്കുന്ന പായസമേളയും ഓണസദ്യയും രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും പായസം നുകർന്ന് ഉദ്ഘാടനം മധുരതരമാക്കി.

സെപ്റ്റംബർ മൂന്ന് മുതൽ എട്ട് വരെ നടക്കുന്ന പായസമേളയിൽ അടപ്രഥമൻ, പഴംപ്രഥമൻ, പരിപ്പ് പ്രഥമൻ, പാലട പായസം, പഞ്ചാര പായസം എന്നിവയാണ്
ഒരുക്കുന്നത്. രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് മേള. ഹോട്ടൽ ലൂം ലാൻഡിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ സമീപവും ഒരുക്കുന്ന മേളയിൽ പായസങ്ങൾക്ക് ലിറ്ററിന് 300 രൂപയും അര ലിറ്ററിന് 160 രൂപയുമാണ്.

ഓരോ മൂന്നുലിറ്റർ പായസത്തോടൊപ്പം സമ്മാനക്കൂപ്പണും ലഭിക്കും. നറുക്കെടുപ്പിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രം  മൂന്ന്  അലമാര, ഗ്യാസ് സ്റ്റൗ, സ്മാർട്ട് ഫോൺ എന്നിങ്ങനെ സമ്മാനം ലഭിക്കും. മുൻകൂർ ബുക്കിംഗിന് 0497 2700717, 0497 2960100, 9400008681 എന്ന നമ്പറിൽ ബന്ധപ്പെടാം. ലൂംലാൻഡിലാണ് ഓണസദ്യ ഉണ്ടാവുക. 

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ, കെ ടി ഡി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, കെ ടി ഡി സി റീജിയണൽ മാനേജർ സുജിൽ മാത്യു, ലൂം ലാൻഡ് മാനേജർ സുർജിത് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

date