Skip to main content

സംസ്ഥാനതല അധ്യാപക ദിനാഘോഷം അഞ്ചിന് കണ്ണൂരിൽ__

 

സംസ്ഥാനതല അധ്യാപക ദിനാഘോഷം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന്  കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വിദ്യാരംഗം കലാസാഹിത്യ വേദി, മികച്ച പി ടി എ എന്നിവക്കുള്ള പുരസ്‌കാരദാനവും  മന്ത്രി നിർവ്വഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. എം പിമാരായ കെ സുധാകരൻ, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർ മുഖ്യാതിഥികളാകും. മേയർ ടി ഒ മോഹനൻ മുഖ്യപ്രഭാഷണം നടത്തും.

date