Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

എം ടെക് സ്‌പോൺസേഡ് സീറ്റിന് അപേക്ഷിക്കാം

 

ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, ചേർത്തല, കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജുകളിൽ എം ടെക് കോഴ്‌സുകളിലെ സ്‌പോൺസേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴിയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി സെപ്റ്റംബർ 13ന് വൈകീട്ട് നാല് മണിക്കകം സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, 600 രൂപ (എസ് സി/എസ് ടിക്ക് 300 രൂപ)യുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി സെപ്റ്റംബർ 14ന് വൈകീട്ട് നാല് മണിക്കകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ www.ihrd.ac.inൽ ലഭിക്കും.

 

ആധാർ വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിന് ക്യാമ്പ്

 

ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി താലൂക്ക്, വില്ലേജ് തലങ്ങളിൽ സെപ്റ്റംബർ മൂന്ന്, 17, 18, 24, 25 തീയതികളിൽ സ്‌പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലയിലെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഈ ദിവസങ്ങളിൽ വോട്ടർമാർക്ക് നേരിട്ടെത്തി ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. ക്യാമ്പിലെത്തുന്നവർ ആധാറും വോട്ടർ ഐഡന്റിറ്റി കുർഡും മൊബൈൽ ഫോണും കരുതണം.

 

തീയതി നീട്ടി

 

പോണ്ടിച്ചേരി സർവ്വകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ ഈ വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 15 വരെ നീട്ടി. പട്ടികജാതി/ പട്ടികവർഗ/ ഒ ബി സി/ ഇ ഡബ്ല്യു എസ് എന്നീ വിഭാഗങ്ങൾക്ക് അർഹമായ സംവരണം ലഭിക്കും. ബിരുദാനന്തര ബിരുദ തലത്തിൽ (എം വോക്) ഫാഷൻ ടെക്‌നോളജി, ബിരുദ തലത്തിൽ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ആന്റ് മാസ് സെക്രട്ടറിയൽ അസിസ്റ്റൻസ്, ഫാഷൻ ടെക്‌നോളജി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്‌സുകളും റേഡിയോഗ്രാഫിക് ആന്റ് ഇമേജിങ് ടെക്‌നോളജി, ടൂറിസം ആന്റ് സർവീസ് ഇൻഡസ്ട്രി എന്നീ ഒരു വർഷ ഡിപ്ലോമ കോഴ്‌സുകളും വസ്ത്ര ആഭരണ നിർമാണത്തിൽ ആറുമാസ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

https://puccmaheadm.samarth.edu.in എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കണം. ബിരുദ കോഴ്‌സുകൾക്ക് പ്ലസ്ടു/ വിഎച്ച് സിയും, എം വോക് ഫാഷൻ ടെക്‌നോളജിക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി ഇല്ല. ഫോൺ: 9207982622, 9495720870.

 

 

മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് 

 

കെൽട്രോണിന്റ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ്/ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം  തുടങ്ങി. യോഗ്യത: എസ് എസ് എൽ സി/പ്ലസ്ടു. താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9947733940, 0460 2205474

 

പാരമ്പര്യേതര ട്രസ്റ്റി നിയമനം

 

തലശ്ശേരി താലൂക്കിലെ ശ്രീ ശങ്കരൻകുളങ്ങര വൈരീഘാതക ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 15ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. ഫോൺ: 04902321818

 

പശു പരിപാലന പരിശീലനം

 

ബേപ്പൂർ നടുവട്ടത്തെ സർക്കാർ ക്ഷീര പരിപാലന കേന്ദ്രത്തിൽ സെപ്റ്റംബർ ഒമ്പത് മുതൽ 17 വരെ ശാസ്ത്രീയ പശു പരിപാലനത്തിൽ പരിശീലനം നൽകുന്നു. പ്രവേശന ഫീസ് 20 രൂപ. തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താൽപ്പര്യമുളളവർ സെപ്റ്റംബർ ആറിന് വൈകീട്ട് അഞ്ച് മണിക്കകം dd-dtc-kkd.dairy@kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ 0495 2414579 എന്ന നമ്പറിലോ പേര് രജിസ്റ്റർ ചെയ്യണം.

date